"ഓര്‍മ്മകള്‍"

പ്രവാസം നല്‍കിയ ദുഃഖവും സന്തോഷവും എന്നും ഓര്‍മ്മകളാണ് സമൃദ്ധമാക്കിയത്. ഈ കവിത തികച്ചും എന്നിലൊതുങ്ങിയ കാഴ്ചകളായിരുന്നു എന്നിട്ടും ഒത്തിരി സുഹൃത്തുക്കളെ നേടി തന്ന ഒരു ലളിതമായ കവിത ആണ് "ഓര്‍മ്മകള്‍" ഒരു പക്ഷേ എന്നെ നേരിലറിയാത്തതും കാണാത്തതുമായ എന്റെ പല സുഹൃത്തുക്കളിലേക്കും എനിക്കു കിട്ടിയ ചവിട്ടുപടിയാണു ഈ കവിത. ഇതിലെ അവസാനവരികളില്‍ എഴുതിയിരിക്കുന്ന ഒരു മരണം, അത് തൊണ്ടയിലും നാവിലും അര്‍ബുദം ബാധിച്ചു മരിച്ച വിജയ സൈനുദ്ധീന്‍ എന്ന ജീവിതയാത്രയില്‍ യാദൃശ്ചികമായ് കണ്ടുമുട്ടിയ ഒരമ്മയ്കായ് ഇതു സമര്‍പ്പിക്കുന്നു


posted May 26, 2008 7:00 PM

യൂദാസിന്റെ സങ്കടങ്ങള്‍

യൂദാസിന്റെ സങ്കടങ്ങള് ----- യേശുവിന്റെ കുരിശുമരണവാര്ത്തയറിഞ്ഞു പ്രിയ ശിഷ്യനായിരുന്ന യൂദാസ് ആത്മഹത്യചെയ്യുകയുണ്ടായ് യേശുവിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന യൂദാസിന്റെ മനസ്സിലൊരിക്കലും ഇത്തരം ഒരു കുരിശുമരണം ചിന്തിക്കുവാന് പോലും കഴിയുന്നതായിരുന്നില്ല. അത്രയധികം അത്ഭുതങ്ങളാണ് യേശു യൂദാസ്സുമൊപ്പമുള്ള ജീവിതത്തിനിടയില് കാണിച്ചിരുന്നത് ഇവിടെയും അങ്ങനെ സം‌ഭവിക്കും എന്ന അമിത ആത്മവിശ്വാസമുണ്ടായിരുന്ന യൂദാസ്സ് യേശുവിന്റെ കുരിശുമരണ വാര്ത്തയറിഞ്ഞ് സര്‌വ്വം തകര്ന്നു ആത്മഹത്യക്കൊരുങ്ങുന്നതിനു മുന്പുള്ള മനോവികാരങ്ങളാണ് ഇതിലുള്ളത് ... ഈ കവിതയ്ക്കു വേണ്ട ചരിത്ര വസ്തുതകള് എനിക്കു നല്കിയ ശ്രീ ജോസഫ് ഇടമറുകിന്നു നന്ദി രേഖ പ്പെടുത്തുന്നു