ദൈവത്തോറ്റം

'ദൈവത്തോറ്റം' എന്നത് എന്റെ ആദ്യ കവിത സീഡി യുടെ പേരാണ് ആദ്യം ഈ കവിത 'ജൂബിലി ആഡിയോസ്സ് 'ആണു പുറത്തിറക്കിയതു ഇതു പിന്നീട് 'മ്യൂസ്സിക് സോണ്‍' പുറത്തിറക്കിയ എന്റെ അഭയാര്‍ത്ഥിപൂക്കള്‍ എന്ന കവിത സീഡിയിലും ചേര്‍ത്തിട്ടുണ്ട്
അറിവ്‌

ഒറ്റയ്ക്കവന്നുലകിലാദ്യന്തസത്ത
തിരയുന്നോരു പാമരനിവന്‍
വന്‍പായവിശ്വപടമെല്ലാം ക്ഷണം
മറയുമാഴിത്തിരയ്ക്കു സമമോ
എങ്ങാണുസത്ത, യതിലെങ്ങാണു സത്യ-
മിതിനാരാണു സൃഷ്ടിയുടയോന്‍
തെളിക,യീകൂരിരുളിലറിവാല്‍ കൊളു
ത്തുമൊരു നേരായിരം രവിമയം

അയനം തുടര്‍ന്നണുവിലാഴിക്കരയ്ക്ക-
ലൊരുകൃമിയായി, ആദിയറിവായ്‌
കരി,വണ്ട്‌,ഹരിണ,ബഹുജാലം മൃഗ
ങ്ങളുടെയിടചേര്‍ന്നു മാനവകുലം
സൃഷ്ടിച്ചു ദൈവ,മതുതെറ്റെ-
ന്നദൈവമതമെങ്ങും വളര്‍ന്നു സമമായ്‌
ദൃഷ്ടിക്കുതക്ക തെളിവില്ലെങ്കിലും പറ
കിലവശര്‍ക്കു ശക്തി ഭഗവാന്‍

അന്നം വിലയ്ക്ക് നരനെങ്ങും വളര്‍ന്ന ദുര
അന്നാര്‍ത്ഥികള്‍ പെരുകിടെ
ഭരണം പ്രജയ്ക്കു കളി, രാജാവുപഴ
മകളി,ലാജ്യങ്ങള്‍ വറ്റിവരളെ
പണ്ടേ പടര്‍ന്നു കലി, തിങ്ങും കൊല
ച്ചതി, യിലെണ്ണം ശവം പകരമായി
എങ്ങും ഭയം പെരുകി, എന്നും ദു-
രന്തകഥയില്ലാതിതെന്തു ഭുവിയില്‍

വലയാതെ നിമിഷസുഖരതിതീര്‍ത്ത
വലയിലൊരുതിരയായ്‌ ത്യജിച്ചുസകലം
വലുതല്ലഭോഗ,മദ,ധന,കീര്‍ത്തി
വലയമൊരുതിരപോലെ പിന്‍വലിവവര്‍
നിറമായി നന്‍മയതു പകരേണമിര
പകലിലലിവായുണ്‍മ വരുവാന്‍
മനമോര്‍ക്ക, ജീവനൊരുക്ഷണമാലെ
മറയുമൊരു വിലയറ്റശ്വസകണിക.