അഭയാര്‍ത്ഥിപൂക്കള്‍

.



ഞങ്ങളഭയാര്‍ത്ഥികള്‍ വഴി തന്നെ വീടും
വിശപ്പന്നമാക്കി കുഴഞ്ഞോര്‍
ഭുവി നീളെ ഗോത്രമായ് നേത്രത്തിലാധിതന്‍
തിരികെടാതേറ്റി തളര്‍ന്നോര്‍
‍ഞങ്ങളഭയാര്‍ത്ഥികള്‍ പാതവക്കില്‍
ഗ്രാമ-ഭൂതകാലം ഓര്‍ത്തു കണ്‍ നിറയോര്‍
‍മുന്നിലെ കാഴ്ചകള്‍, പിന്നിലെയോര്‍മ്മകള്‍
ചിന്നിയ ചിരിയാല്‍ വെറുപ്പോര്‍

ഒരു മാത്ര പരമാണു വിണ്ടഗ്നിനാളമായ്
എരിയുന്നു നിര്‍ഭാഗ്യ ജനശാലകള്‍
കരിയുന്നു മാനവര്‍പച്ചയായ്
വാര്‍‍ത്തകള്‍ പൊരിയുന്നു,അറിയാതൊടുങ്ങുമൊക്കെ

ചിന്നിത്തെറിച്ചതാം ദേഹമേറെ,ക്കുറ്റ-
മൊന്നുമെഴാ പിഞ്ചു നേത്രം
പൊട്ടിത്തെറിച്ചതാം ശകടാന്തരെ
പൊട്ടാതെ നീലിച്ച പാദമൊന്ന്
ഇറുകെപ്പിടിച്ചാകരത്തിലായ് പാഴന്ന-
മെപ്പൊഴോ പ്രാണന്‍ വെടിഞ്ഞ മാറില്‍-
തേങ്ങുന്നൊരീറക്കുഴല്‍,പൈതലാണു-
തന്നമിഞ്ഞയെങ്ങെന്നു തേടിടുന്നു

അഭയാര്‍ത്ഥികള്‍ ഞങ്ങളലയുന്നതാരുമി
ന്നറിയാതെ ദു:ഖങ്ങള്‍ പേറിടുന്നോര്‍
കരയുന്നു, സ്വപ്നവുമുപേക്ഷിച്ചു
ജീവിതംപറവിതെങ്ങറിയാത്ത തെരുവിരുളിലായ്.

ഞങ്ങളഭയാര്‍ത്ഥികള്‍ ദൈന്യം പെരുമ്പോഴും
സ്വപ്‌നം നിറച്ചുണ്ടുറങ്ങിടുന്നോര്‍
‍ശിഥിലമാം വീഥികള്‍ ചിത തീര്‍ത്ത
പുകയേറ്റ്സൂര്യന്‍ കരിഞ്ഞു പോയ്, ദൈവങ്ങളും
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍
അവസാനമില്ലാത്തവരി ചേര്‍ന്നു നില്‌പവര്‍
അഭയാര്‍ത്ഥികള്‍ വെറും ബലി മൃഗങ്ങള്‍......

ആകാശമെങ്ങുമിരമ്പി വിമാനങ്ങ‍ളെറിയുന്നു

മരണപ്പടക്കങ്ങള്‍ ചുറ്റിലുംഅതിലൊന്ന്
വീണൊരാപാഠശാലയ്ക്കകംപനിനീര്‍
മുഖങ്ങള്‍ കെടുന്നു ക്ഷണത്തിലായ്കാ
ണാതെ പായുന്നു കാറ്റുപോലും
ജഡംകാണെ മുഖം ചോന്നു പകലോന്മറകായ്.

ഞങ്ങളഭയാര്‍ത്ഥികള്‍ മൃത്യുവിന്‍ ദ്വീപിലെ
ശില്‍പ്പ ഭംഗം വന്ന പാഴ്‌ശിലകള്‍
‍കൈവിട്ടു പോയവതേടിയല്ലീ-
കൈകളുയരുന്നതൊരു വറ്റ് ഭിക്ഷ തേടി

ഞങ്ങളന്നാര്‍ത്ഥികള്‍ ദുരമൂത്തനായകര്‍
‍ചെയ്‌വതിന്‍ ശിക്ഷ കൈയ്യേറ്റിടുന്നോര്‍
അഭയാര്‍ത്ഥീകള്‍ ഞങ്ങളറിയാത്തകുറ്റ
ത്തിനിരയായ പ്രാവിന്‍റെ സങ്കടം‌പോല്‍
രക്ഷിപ്പതാരെന്നറിയാത്ത പായവര്‍
തക്ഷകഗേഹങ്ങളാണളാണങ്ങു ചുറ്റിലും
ഭക്ഷണമെന്നു നിനച്ച് പരുന്തു, മേലീ
ക്ഷിപ്പ,തഭയ മെ,ങ്ങന്‍ പെന്നു കേഴവര്‍

‍നൂറു നൂറ്റാണ്ടിന്‍റെ നിശ്വാസഗന്ധവും
ആയിരത്താണ്ടിന്‍റെ യാത്മവിശ്വാസവും
ഒറ്റയടിക്കങ്ങു കെട്ടു പോയ്,ദുഷ്‌ടത
കല്ലുംവെറുത്തുപോം കഠിനഹൃദയപ്പക.

ഇല്ലാത്തൊരുണുവായുധത്തിന്‍റെ മുന
കണ്ട്കൊല്ലുന്നു, മണലൊത്തുചിതറുന്നു മാലാഖ
എണ്ണുന്നിരുപുറവുമൊപ്പമായ് സംഖ്യകള്‍
നിന്നവര്‍ക്കറിയാതെ വന്നവര്‍ ശത്രുവായ്
വന്നവര്‍ വിയര്‍ക്കുന്നു മണലുകാറ്റുറയവെ
കണ്ണിലെ കാണാത്ത ശത്രുവായ് കണ്ണുനീര്‍
പ്രേതം പൊടിഞ്ഞു പൊടിഞ്ഞു ലയിച്ചൊരു-
മണ്ണ് കാറ്റാ,യത്കണ്ണ് നിറച്ചിടും
.
എന്തിനെന്നറിയാതെ വിതറുന്ന സ്ഫോടക
പന്തു നിറഞ്ഞോരു കന്നിവയല്‍ പാട,മെങ്ങും നിറഞ്ഞു
പോയ് 'പൊയ്പാദ'വ്യാപരമുറ്റുമുയര്‍ന്നു-
പോയ് മണ്ണുപിടയുന്നു അമ്മ പതറുന്നു

ഞങ്ങളഭയാര്‍ത്ഥികള്‍ പുണ്യശൈലങ്ങളും
പുഴകളും പൂക്കളും കേണിടുന്നു
അഭയാര്‍ത്ഥികള്‍ ഞങ്ങള്‍ കനിവിറ്റ് പകരണം
ധര്‍മ്മനാഥന്മാര്‍ മൊഴിഞ്ഞിടുന്നു

കാലിതൊഴുത്തിലന്നവതീര്‍ണ്ണമെരുപിഞ്ചു
പൈതലിന്നും ദുഃഖമോടിരപ്പു
ജന്മം മുതല്‍ ഞാനൊരഭയാര്‍ത്ഥിയാണിന്നു
ധര്‍മ്മം പകര്‍ന്നതും അഭയാര്‍ത്ഥിതം
കുരിശില്‍ ഞാന്‍ ജനതതന്‍ പാപപകുത്തതെ
ന്നരുമയാം മക്കള്‍ മറന്നിടുന്നു

ധര്‍ണ്ണയിരിക്കുന്നു സ്വര്‍ണ്ണക്കുരുശുമായ്
അക്ഷരം വിറ്റ് മണിമേടതീര്‍ക്കെ ചമ്മട്ടിയന്തി
ഞാന്‍തിരികെയെത്തും വിദ്യയും വൈദ്യവും വിറ്റിടുന്നോ?........

മക്കയില്‍ നിന്നും മദീനയ്ക്കുപാഞ്ഞൊരു
നാഥന്‍ മുഹമ്മദും നൊന്തിടുന്നു
ജീഹാദിനുടവാളുയര്‍ത്തി ദുര്‍ഭൂതങ്ങള്‍
ആയിരങ്ങള്‍ ചിതറി വെന്തൊടുങ്ങേ
അല്‍-ഖ്വയ്ദ യേറ്റു അള്ളാഹുവോതോറ്റു
നേടുന്നതെന്നും പിശാചുമാത്രം നേടുന്നതെന്നും
പിശാചുമാത്രം.....

ചപലയാമൊരുപെണ്ണുനാഥനോടോതിയോ
രപവാദകഥകേട്ടു മറുപാതിയേ കാടകം
വിട്ടോരു രാമന്നുമുന്നിലായ് ശൂലം തറച്ചെത്ര
പ്രേതമെത്തി ?
നിറവയര്‍പൂളിതെറിച്ചോരു പൈതലെ
അഗ്നിയില്‍ ഹോമിച്ചുതുള്ളുന്നവര്‍
നേടുന്നതേതും ശാപം? വേണ്ട പാടുവാന്‍
നാവെവിക്കീരാമ ഭക്തികാണ്‍കെ



ഞങ്ങളഭ‌ യാര്‍ത്ഥികള്‍ വേദങ്ങള്‍ കരയുന്നു
'മന്ത്രാത്മനാദേവ'തന്ത്രമില്ല.
നീറിപ്രവാചകവാണികള്‍ തേടുന്നത
ഭയ മായ് ഗതകാല ശാന്തി തീരം

കാല ചക്രത്തിന്റെ കാലടിപ്പാടിലി-
ന്നാടിനില്‍ക്കും സത്യ ധര്മ്മ ന്യായങ്ങളും..
നമ്മളുണ്ട് നമ്മിലുണ്മയുണ്ട് തമ്മിലൊന്നു
ചേര്ന്നീതിന്മ തീകൊളുത്താം...
ഞങ്ങളഭയാര്‍ത്ഥികള്‍ നാടുതേടും
നല്ല നാളിലൊന്നൊത്തോരു കൂടുകെട്ടും
കൂടു തേടി കൂട്ടു ചൂടുതേടി വരും
ദുര്‍ബലര്‍ക്കായ് കൂരപങ്കുവെയ്ക്കും

ഞാനുമഭയാര്‍ത്ഥിയായ് ചിദ്രസത്തിനുര്‍ജ്ജ
മായിമേവും ആത്മസത്തയോതി
സത്തൊഴിഞ്ഞാല്‍ ജഡം 'നന്മതാനെ ശിവം'
നൃത്തമാടാം നിര്‍ഭയാര്‍ത്ഥിയാകും
ശിവനൃത്തമാടാം* നിര്‍ഭയാര്‍ത്ഥിയാകും



........
ശിവം എന്നാല്‍ എല്ലാറ്റിനെയും വശീകരിക്കുന്ന നന്മ. സര്‍‌വ്വം വശീകൃതം യസ്മത്...എന്ന അര്‍ത്ഥത്തില്‍ ശിവനൃത്തം = നന്മ നൃത്തം എന്നു മാത്രമേ ശിവം എന്ന സംസ്കൃത പദത്തെ കവി ഇവിടെ ഉദ്ദേശിക്കുന്നുള്ളു



..
.
.

പാഠപുസ്തകം(അധികവായനയ്ക്കുള്ളത്‌)

ഏഴ് ബീ യിലെ റഷീദിന്റെപപ്പഹരിയുടേ

തകർന്ന കാലും നോക്കി

അമ്മ ആമിന കരയുന്നു.

അധിക വായനയ്ക്ക്-

'മതമില്ലാത്ത ജീവൻ'

മാഷുടെചേതനയറ്റ ശരീരം,

പടരുന്ന അക്രമം.



മൂന്ന് എ യിലെ ശ്രീക്കുട്ടിയെ

മാഷ് തുടയിൽ നുള്ളി

ഗുരുത്വം 'പ്രതി'സന്ധിയിൽ.

അധിക വായനയ്ക്ക്-

സർക്കാർ സർക്കുലർ

'പെൺ കുട്ടികളെ അദ്ധ്യാപകൻ ഒറ്റയ്ക്കു

സ്റ്റാഫ് റൂമിൽ വിളിക്കരുത്'





അഞ്ച് സീയിലെ 40 നക്ഷത്രകണ്ണുകൾക്കൂ ചാരെ

40 വെട്ടേറ്റു പിരിയുന്ന മാഷ്.

അധിക വായനയ്ക്ക്-

അങ്കണത്തിലെ അന്തിമ ദർശനസ്ഥാനത്തു

വെട്ടിയ ചേട്ടായിമരെ പൂമാലയിട്ട്

വരവേൽക്കുന്നതെങ്ങനെ.



രജനി,ശാലിനി,രഞ്ജിനി,രാജി

ഗ്ലോറി.....



പഴയത്‌പെറുക്കും

തെരുവുകുട്ടി അമ്മയോട്

'മരണത്തിനു രണ്ടു പക്ഷം ഉണ്ടോമ്മേ

ഈ എഴുത്തു മാമന്മാർ രണ്ടുപന്തിയിൽ ഓലിയിടുന്നത്?

അധിക വായനയ്ക്ക്-

മെംബർഷിപ്പ്, അവാർഡ്, മൂന്ന് റൗണ്ട് വെടി

ഒക്കെ നിന്റെ അപ്പൻ തരുമോ ഊച്ചാളി മോളെ.

രാജി കത്ത്‌

കൂട്ടരെ,
മുന്നറിയിപ്പില്ലാതെ ചുവപ്പക്ഷരങ്ങളുടെ
കൂട്ടപൊരിച്ചിലിലേക്ക്‌
പടിയിറങ്ങിയെന്നോര്‍ത്ത്‌
വിങ്ങരുത്‌
എന്റെമാത്രമായിനി മരുഭൂമിയില്‍
വിയര്‍പ്പുനാറ്റം ബാക്കി.

ഇപ്പോള്‍,
വെള്ളിയാഴ്ചയൊഴിവിന്റെ
കുപ്പിച്ചിരിയില്‍ നിങ്ങളുടെ
അരക്കെട്ട്‌ പുകച്ച സീഡിയിലെ
നീല സാരി പെണ്ണിന്റെ
മാറിടത്തിലിഴഞ്ഞ താലി
മീനമാസചൂടില്‍ വിയര്‍ത്ത്‌
ഞാന്‍ കെട്ടിയതാണ്‌

കോളേജ്‌ കുമാരനല്ല
കാദറിക്കാന്റെ മോനാ
മകൾക്കൊരു താലിയൊരുക്കാൻ
കണ്ണുചോര്‍ന്നു മുന്നില്‍ നിക്കെ
ന്റെ ചങ്ക്‌ പതറീന്നു പറഞ്ഞില്ലേ
ന്നാലും ന്റെ മോനെ നീയിതു നാട്ടാര്‍ക്കു.......

ഹെന്റെടീ! പറ്റിപോയല്ലേ
പണത്തിനൊപ്പം
നീയാവിശ്യപ്പെട്ട
ഫോട്ടോയെടുക്കുവാന്‍ ഷേവ്‌ ചെയ്ത
അതെ ബ്ലേഡാ.

പുതു മോഡിക്ക്‌ നാമെടുത്ത
സാമ്പത്തിക രേഖകളെല്ലാം
ബോഡിക്കൊപ്പം കാണും
ഇനി നീയായ്‌
നിന്റെ ലവരുടേക്കെ പാടായ്‌

ഓട

ഒരാളും സാക്ഷി പറയില്ല


മദ്യപിച്ച്‌ കിടന്നെന്നെ കരുതു


പാതി ബോധത്തില്‍

'മോള്‍ക്ക്‌ കൊണ്ട്‌ പോകേണ്ട പെന്‍സ്സില്‍

റബ്ബര്‍' എന്നൊക്കെ പിറുപിറുത്ത്

പരതുന്നുണ്ടാവും


പക്ഷേ

കുടിയനെന്നു കരുതി പോയ്‌

ഇനി,


രക്തം വാര്‍ന്നു


രണ്ട് കോളം വാര്‍ത്തയിലേക്ക്


പടിയിറങ്ങും

ക്ലോണം

നാട്ടോണം


ഓണം വന്നോണം വന്നോണം വന്നെ

ഓലപ്പുരയിലുമോണം വന്നെ

കാണം വില്‍ക്കാനില്ല കുഞ്ഞിപ്പെണ്ണു

ജപ്തിക്കണ്ണയ്യോ കഠിനം, കഷ്ടം

കയറേറി, വായ്ക്കരി സദ്യയുണ്ട്‌

പട്ടടത്തീയ്യിലമര്‍ന്നു തീര്‍ന്നു

മന്ത്രിപ്പടതന്‍ തിരതള്ളലില്‍

കുഞ്ഞുങ്ങരണ്ടും ഞെരുങ്ങി ചത്തെ

ചാനല്‍ക്കുടതന്‍ വിരുതു മൂത്തേ

മാലോകര്‍ക്കാനന്ദ ചര്‍ച്ച പൂത്തേ

ഓണം വന്നോണം വന്നോണം വന്നേ

പാവങ്ങൾക്കിപ്പോഴൊന്നോണം വന്നേ


ഫ്ലാറ്റോണം


പരസ്യമിറ്റുന്ന നശിഞ്ഞ ടീവിയില്‍

‘ദിലീപ്‌ ഷോ’ കണ്ട്‌ മയങ്ങിമക്കളും

ഒഴിഞ്ഞ കുപ്പിയും കുഴഞ്ഞ ദേഹവും

കടേന്നു വങ്ങിയ തകര്‍പ്പന്‍ സദ്യതന്‍

പോലിമ ചൊല്ലീട്ടു തളർന്ന ഭാര്യയും


ലൈവോണം


ബലിവന്ത്‌ നമ്മ ഊരുക്കാരന്‍

(ചെന്നെ സ്റ്റുഡിയോയില്‍ നിന്നും)

"അതങ്ങു പള്ളീപറഞ്ഞാ മതി ചവിട്ടി താഴ്ത്തിയോ

അതു ഞങ്ങക്കെ പറ്റു"

ബാറിലെ മേശയില്‍ ഗ്ലാസ്സിടിച്ച്‌ മല:കവി അലറി

'മേനെ ശുനാഹേ, യെത്തു അപ്നാ ലാലൂജികാ

പരിവാര്‍ക്കി ആത്മി തൊ നഹി?'

പാന്‍ തുപ്പി കൊണ്ട്‌ ബീഹാറി ഗവേഷകന്‍.

യുക്തിവാദി ഭക്തിബഹുമാനത്തോടെ

"ആക്ചൊലി ഈ ബലീന്റെ കല്ലറ കാശ്മീരിലല്ലേ?"


ചാറ്റോണം


"ടുഡെ ഓഫ്‌.. വാട്സ ദ റീസൺ ഓഫ്‌ ദിസ്‌ ഫെസ്റ്റിവല്‍ ?"

' യാര്‍...വണ്‍ ഓഫ്‌ ഔര്‍ കിംഗ്‌ ഹൂ കാല്‍ഡ്‌

ബലി കില്‍ഡ്‌ രാവണ'

"ഓ മൈ ഗോഡ്‌ ! ഹീ ഈസ്‌ ലെഫ്റ്റ്‌?"

ഐ ഡോന്റ്‌ നോ യാര്‍..

രാവിലേയിരുന്നതാ കണ്ണു പുളിച്ചു

സൈനൗട്ടു ചെയ്യുന്നു ബൈ...

ശ്ശൊ ! ഈ മലയാളി ലൈവ് സെക്സ്

എന്‍ഡാവുന്നില്ലല്ലൊ!.

"യാത്രമൊഴി"

ഒരു പുതുവര്‍ഷ സമയത്ത് ഡല്‍ഹിയിലെ കേരളക്ലബ്ബില്‍ വായിച്ചതാണ് ആ സമയം സത്യത്തില്‍ ചുള്ളിക്കാടിനെ മറന്നു പോയ് എങ്കിലും പിന്നെ പേര്‍ മാറ്റാന്‍ നിന്നില്ല. ഇത് മഞ്ഞ് താമരയില്‍ പോസ്റ്റാന്‍ ഒരേ ഒരു കാരാണം ജീവിതത്തിന്റെ എതോ നിര്‍ഭാഗ്യം മൂലം ജീവിതത്തിന്റെ ഏറിയ പങ്കും കൂട്ടു നഷ്ടപെട്ട രമേച്ചിയുടെ ആഗ്രഹമാണ് .


"നിങ്ങളറിയുമോ വൃന്ദാവനം ?"

((കവിത cd:അഭയാര്‍ത്ഥിപൂക്കള്‍ വിതരണം മ്യൂസിക്‌ സൊണ്‍ കൊച്ചി)

ഭാരതത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും സഞ്ചരിക്കുകയും മാസങ്ങള്‍ താമസിക്കുയ്കയും ചെയ്തിട്ടുന്ട്ട് അതിനിടയില്‍ മഥുരയിലും വൃന്ദാവനത്തിലും എത്തിപെട്ടു മലയാളത്തിലെ പ്രശസ്തമായ രന്ടുകവിതകളിലെ വരികളും മനസില്‍ കൂട്ടുണ്ടായിരുന്നു "കൃഷ്ന്ന നീയെന്നെ അറിയില്ല" എന്നതും "അറിയുന്നു ഗോപികെ നിന്നെ... ഞാന്‍‍".... പക്ഷെ വൃന്ദാവനവും അമ്പാടിയും അവിടുത്തെ ദാരിദ്രവും കണ്ടുകഴിഞ്ഞപ്പോള്‍ നമ്മുടെ കവികള്‍ അത്യുദാത്തമായ ഭാവനകൊന്ടു മനസ്സിനെ സന്തോഷിപ്പിച്ച സകല സുഖങ്ങളെയും ആ കാഴ്ച തകര്‍ത്തുകളഞ്ഞു . അത്തരം ഒരു അന്തരീകഷത്തില് കൊടും വേനലും ,മലിനമായ യമുനയും , ഉപ്പുവെള്ളം മാത്രം നല്കുന്ന നീര് ഉറവകളും ചേര്‍ന്ന വര്‍ത്തമാന കാഴ്ചയിലേക്ക്‌ ,ബ്രഹ്മ വര്‍ത്ത പുരാണം , നാരദ പുരാണം എന്നിവയിലെ രാധ (ഗോപിക)കൃഷ്ണ വര്‍ണ്ണനകളും ചേര്‍ത്ത് വെച്ചു രചിച്ച കവിതയാണിത് രാധ കൃഷ്ണ സംയോഗത്തില്‍ രേതസ്സിന്റെ ഭാരം താങ്ങാനാവാതെ ഭൂമി തളര്‍ന്നു പോയെന്ന് പുരാണം ഇന്നാവട്ടെ അഭിനവ ഭക്തന്മാര്‍ മണി മന്ദിരങ്ങള്‍ തിര്ക്കുംപോഴും യഥാര്‍ത്ഥ യാദവര്‍ കൂരകളില്‍ പട്ടിണിയില്‍ തന്നെ സമകാലിന അമ്പാടികാഴ്ച്ചയിലെക്ക് നിങ്ങളുടെ അഭിപ്രായം കുറിക്കാം



ദൈവത്തോറ്റം

'ദൈവത്തോറ്റം' എന്നത് എന്റെ ആദ്യ കവിത സീഡി യുടെ പേരാണ് ആദ്യം ഈ കവിത 'ജൂബിലി ആഡിയോസ്സ് 'ആണു പുറത്തിറക്കിയതു ഇതു പിന്നീട് 'മ്യൂസ്സിക് സോണ്‍' പുറത്തിറക്കിയ എന്റെ അഭയാര്‍ത്ഥിപൂക്കള്‍ എന്ന കവിത സീഡിയിലും ചേര്‍ത്തിട്ടുണ്ട്




അറിവ്‌

ഒറ്റയ്ക്കവന്നുലകിലാദ്യന്തസത്ത
തിരയുന്നോരു പാമരനിവന്‍
വന്‍പായവിശ്വപടമെല്ലാം ക്ഷണം
മറയുമാഴിത്തിരയ്ക്കു സമമോ
എങ്ങാണുസത്ത, യതിലെങ്ങാണു സത്യ-
മിതിനാരാണു സൃഷ്ടിയുടയോന്‍
തെളിക,യീകൂരിരുളിലറിവാല്‍ കൊളു
ത്തുമൊരു നേരായിരം രവിമയം

അയനം തുടര്‍ന്നണുവിലാഴിക്കരയ്ക്ക-
ലൊരുകൃമിയായി, ആദിയറിവായ്‌
കരി,വണ്ട്‌,ഹരിണ,ബഹുജാലം മൃഗ
ങ്ങളുടെയിടചേര്‍ന്നു മാനവകുലം
സൃഷ്ടിച്ചു ദൈവ,മതുതെറ്റെ-
ന്നദൈവമതമെങ്ങും വളര്‍ന്നു സമമായ്‌
ദൃഷ്ടിക്കുതക്ക തെളിവില്ലെങ്കിലും പറ
കിലവശര്‍ക്കു ശക്തി ഭഗവാന്‍

അന്നം വിലയ്ക്ക് നരനെങ്ങും വളര്‍ന്ന ദുര
അന്നാര്‍ത്ഥികള്‍ പെരുകിടെ
ഭരണം പ്രജയ്ക്കു കളി, രാജാവുപഴ
മകളി,ലാജ്യങ്ങള്‍ വറ്റിവരളെ
പണ്ടേ പടര്‍ന്നു കലി, തിങ്ങും കൊല
ച്ചതി, യിലെണ്ണം ശവം പകരമായി
എങ്ങും ഭയം പെരുകി, എന്നും ദു-
രന്തകഥയില്ലാതിതെന്തു ഭുവിയില്‍

വലയാതെ നിമിഷസുഖരതിതീര്‍ത്ത
വലയിലൊരുതിരയായ്‌ ത്യജിച്ചുസകലം
വലുതല്ലഭോഗ,മദ,ധന,കീര്‍ത്തി
വലയമൊരുതിരപോലെ പിന്‍വലിവവര്‍
നിറമായി നന്‍മയതു പകരേണമിര
പകലിലലിവായുണ്‍മ വരുവാന്‍
മനമോര്‍ക്ക, ജീവനൊരുക്ഷണമാലെ
മറയുമൊരു വിലയറ്റശ്വസകണിക.

"ഓര്‍മ്മകള്‍"

പ്രവാസം നല്‍കിയ ദുഃഖവും സന്തോഷവും എന്നും ഓര്‍മ്മകളാണ് സമൃദ്ധമാക്കിയത്. ഈ കവിത തികച്ചും എന്നിലൊതുങ്ങിയ കാഴ്ചകളായിരുന്നു എന്നിട്ടും ഒത്തിരി സുഹൃത്തുക്കളെ നേടി തന്ന ഒരു ലളിതമായ കവിത ആണ് "ഓര്‍മ്മകള്‍" ഒരു പക്ഷേ എന്നെ നേരിലറിയാത്തതും കാണാത്തതുമായ എന്റെ പല സുഹൃത്തുക്കളിലേക്കും എനിക്കു കിട്ടിയ ചവിട്ടുപടിയാണു ഈ കവിത. ഇതിലെ അവസാനവരികളില്‍ എഴുതിയിരിക്കുന്ന ഒരു മരണം, അത് തൊണ്ടയിലും നാവിലും അര്‍ബുദം ബാധിച്ചു മരിച്ച വിജയ സൈനുദ്ധീന്‍ എന്ന ജീവിതയാത്രയില്‍ യാദൃശ്ചികമായ് കണ്ടുമുട്ടിയ ഒരമ്മയ്കായ് ഇതു സമര്‍പ്പിക്കുന്നു






posted May 26, 2008 7:00 PM

യൂദാസിന്റെ സങ്കടങ്ങള്‍

യൂദാസിന്റെ സങ്കടങ്ങള് ----- യേശുവിന്റെ കുരിശുമരണവാര്ത്തയറിഞ്ഞു പ്രിയ ശിഷ്യനായിരുന്ന യൂദാസ് ആത്മഹത്യചെയ്യുകയുണ്ടായ് യേശുവിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന യൂദാസിന്റെ മനസ്സിലൊരിക്കലും ഇത്തരം ഒരു കുരിശുമരണം ചിന്തിക്കുവാന് പോലും കഴിയുന്നതായിരുന്നില്ല. അത്രയധികം അത്ഭുതങ്ങളാണ് യേശു യൂദാസ്സുമൊപ്പമുള്ള ജീവിതത്തിനിടയില് കാണിച്ചിരുന്നത് ഇവിടെയും അങ്ങനെ സം‌ഭവിക്കും എന്ന അമിത ആത്മവിശ്വാസമുണ്ടായിരുന്ന യൂദാസ്സ് യേശുവിന്റെ കുരിശുമരണ വാര്ത്തയറിഞ്ഞ് സര്‌വ്വം തകര്ന്നു ആത്മഹത്യക്കൊരുങ്ങുന്നതിനു മുന്പുള്ള മനോവികാരങ്ങളാണ് ഇതിലുള്ളത് ... ഈ കവിതയ്ക്കു വേണ്ട ചരിത്ര വസ്തുതകള് എനിക്കു നല്കിയ ശ്രീ ജോസഫ് ഇടമറുകിന്നു നന്ദി രേഖ പ്പെടുത്തുന്നു