കാശി തെരുവ്
ശിഖിയുംതൊപ്പിയും വെച്ച
ചെറ്റകള്‍മേയുന്നിടം
ചൊല്ലുന്നവനും കേള്‍ക്കുന്നവനും
തിരിച്ചറിയാത്ത ഭാഷയില്‍
ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം
ഈശ്വരാലയം അനന്ത
സാദ്ധ്യതയുടെ കെട്ടിടങ്ങള്
ദൈവംപ്ലാസ്റ്റിക്കല്ലൊ|
തിരിച്ചറിവും മരണവുമില്ല
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം
ഫത്വ ചൊല്ലി മകളെ
അച്ചനുഭാര്യയെന്നു വിധിക്കും
മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും
ജഡമിട്ട വെള്ളത്തില്‍ കുളിക്കും
ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും
നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍
നക്ഷത്രകണ്ണുകളെ വീഴ്ത്തും
തനിക്കൊപ്പമില്ലാത്തവര്
കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും
3 comments:
Nannayirikunnu kavitha e lokathintea sathyamam avasthya kanichirikunnu..bhakathiudeayum mathathinteayum peril manushanea chushanam cheyappedunna aradhanalayangal. oru cheriya kavithayilea athintea manohara varikaliludea prakadippichirikunnu.GOOD ONE.
nice
keep it up
വളരെ നല്ലതാണ്, കാര്യങ്ങള്‍ തുറന്നു പറയുന്നത് നന്നായിട്ടുണ്ട്
Post a Comment