മറ(വി)ചിത്രം



തച്ചവന് മറക്കാം
കൊണ്ടവനു വേദന
നാഭിതടത്തിലെ നീരു പോലെ
അനങ്ങുമ്പോള്‍
ആത്മാവു പുകച്ചങ്ങനെ

തിരസ്കരിക്കാവുന്ന വാക്കിനാ
ലോമനിച്ചു.
ചുളിവു പറ്റാക്കുപ്പായത്താ-
ലണിയിച്ചൊരുക്കി
ഒളിഞ്ഞും തെളിഞ്ഞും
വിയര്‍പ്പുറ്റുപുണര്‍ന്നും
ഒക്കെ ,
ഉറയുടെ കരിങ്കല്‍ ഭിത്തി തമ്മില്‍
കൊരുപ്പിക്കാവിത്തുകളായിരുന്നല്ലൊ.

വിശുദ്ധമായിരുന്നോളു
ഭാവശുദ്ധിയേന്തി
ഇനിയും വരും
അവര്‍ക്കായും
അതെ മുറി
അതെ കിടക്ക
അതെ മൂര്‍ച്ചസ്വരങ്ങള്‍

ചന്ദനകട്ടിലിലെങ്കിലും
ഓടനാറ്റം തോല്‍ക്കും
സ്മരണ പേടകം നെഞ്ചിലില്ലെ?

അതിനൊറ്റ താക്കോലായെന്‍
പ്രാണനൂറ്റിയ ചഷകവും
ന്‌ലാവു ചത്താരാവും
ഓര്‍മ്മയുണ്ടാവണം

4 comments:

Unknown said...

Kavitha vayichu kollam

priyan said...

kavitha nallathaa.. sherikkum nala touching.. pakshe aksharathettu onnu check cheyyane..

samvidanand said...

priyan akshara thettu ethanu ennu eniku thrichariyaan pattunnilla

priyan said...

ന്‌ലാവു ചത്താരാവും , ഒളിഞ്ഞും തൊളിഞ്ഞും
വിയര്‍പ്പുറ്റുപുണര്‍ന്നും.........ഭാവശുദ്ധയേന്തി
..........