"നിങ്ങളറിയുമോ വൃന്ദാവനം ?"

((കവിത cd:അഭയാര്‍ത്ഥിപൂക്കള്‍ വിതരണം മ്യൂസിക്‌ സൊണ്‍ കൊച്ചി)

ഭാരതത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും സഞ്ചരിക്കുകയും മാസങ്ങള്‍ താമസിക്കുയ്കയും ചെയ്തിട്ടുന്ട്ട് അതിനിടയില്‍ മഥുരയിലും വൃന്ദാവനത്തിലും എത്തിപെട്ടു മലയാളത്തിലെ പ്രശസ്തമായ രന്ടുകവിതകളിലെ വരികളും മനസില്‍ കൂട്ടുണ്ടായിരുന്നു "കൃഷ്ന്ന നീയെന്നെ അറിയില്ല" എന്നതും "അറിയുന്നു ഗോപികെ നിന്നെ... ഞാന്‍‍".... പക്ഷെ വൃന്ദാവനവും അമ്പാടിയും അവിടുത്തെ ദാരിദ്രവും കണ്ടുകഴിഞ്ഞപ്പോള്‍ നമ്മുടെ കവികള്‍ അത്യുദാത്തമായ ഭാവനകൊന്ടു മനസ്സിനെ സന്തോഷിപ്പിച്ച സകല സുഖങ്ങളെയും ആ കാഴ്ച തകര്‍ത്തുകളഞ്ഞു . അത്തരം ഒരു അന്തരീകഷത്തില് കൊടും വേനലും ,മലിനമായ യമുനയും , ഉപ്പുവെള്ളം മാത്രം നല്കുന്ന നീര് ഉറവകളും ചേര്‍ന്ന വര്‍ത്തമാന കാഴ്ചയിലേക്ക്‌ ,ബ്രഹ്മ വര്‍ത്ത പുരാണം , നാരദ പുരാണം എന്നിവയിലെ രാധ (ഗോപിക)കൃഷ്ണ വര്‍ണ്ണനകളും ചേര്‍ത്ത് വെച്ചു രചിച്ച കവിതയാണിത് രാധ കൃഷ്ണ സംയോഗത്തില്‍ രേതസ്സിന്റെ ഭാരം താങ്ങാനാവാതെ ഭൂമി തളര്‍ന്നു പോയെന്ന് പുരാണം ഇന്നാവട്ടെ അഭിനവ ഭക്തന്മാര്‍ മണി മന്ദിരങ്ങള്‍ തിര്ക്കുംപോഴും യഥാര്‍ത്ഥ യാദവര്‍ കൂരകളില്‍ പട്ടിണിയില്‍ തന്നെ സമകാലിന അമ്പാടികാഴ്ച്ചയിലെക്ക് നിങ്ങളുടെ അഭിപ്രായം കുറിക്കാം



22 comments:

അശോക് കർത്താ said...

പ്രിയ സംവിദ്,

കോരിത്തരിപ്പിക്കുന്ന കവിത, അര്‍ത്ഥം കൊണ്ടും ആലാപനം കൊണ്ടും.

നിരക്ഷരൻ said...

വരിക കൃഷ്ണ നീ പതിതരില്‍ ശക്തിയായ്...

കൃഷ്ണാ നീ ബേഗനേ ബാരോ എന്ന വരികള്‍ ഓര്‍ത്തുപോയി.

അര്‍ത്ഥവത്തായ വരികള്‍,
നല്ല സംഗീതം.

ആലപിക്കുന്നതാരാണെന്ന് മനസ്സിലായില്ല.
ബ്ലോഗില്‍ എല്ലാം വലിയ അക്ഷമായതൊകൊണ്ടാണോ എന്തോ വായിച്ച് നോക്കി അത് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. ആദ്യഘട്ടത്തില്‍ തുറന്ന് പാടാത്തതുപോലെ തോന്നി. അവസാനമായപ്പോഴേക്കും ആ പ്രശ്നവും തോന്നിയില്ല. 10 ല്‍ 8 മാര്‍ക്ക്.

ആശംസകള്‍.

ശ്രീവല്ലഭന്‍. said...

സംവിദാനന്ദ്,
കവിത വളരെ ഇഷ്ടപ്പെട്ടു. വേറിട്ട കാഴ്ച തന്നെ. ആലാപനവും വളരെ നല്ലത്.

Unknown said...

സംവിദാനന്ദ്,
kavitha kidilan...
thanks.

enik istamaayi..

ചിതല്‍ said...

;)

Sharu (Ansha Muneer) said...

വളരെ നല്ല കവിത, ആലാപനവും നന്നായി :)

Muhammed Sageer Pandarathil said...

കവിത വളരെ ഇഷ്ടപ്പെട്ടു.

Muhammed Sageer Pandarathil said...

കവിതക്ക്‌ 100 ല്‍ 74 മാര്‍ക്ക്.
ആലാപനത്തിന്‌ 10 ല്‍ 72 മാര്‍ക്ക്.

Muhammed Sageer Pandarathil said...

ആലാപനവും കൊള്ളാം

റീനി said...

സംവിദാനന്ദ്, കവിത വളരെ മനോഹരമായിരിക്കുന്നു.

‘മഞുതാമര’യായി മനസ്സിലും വിരിയുന്നു. കവിത കേട്ടുകഴിഞപ്പോള്‍ ‘മനസ്സില്‍ കുരുക്കുന്ന നൂറായിരം ചോദ്യങ്ങള്‍ അളപൊട്ടിയൊഴുകുന്നു‘ എന്നിലും.....

മിലേഷ്.. said...

കൊള്ളാം സാംജീ,താങ്കളുടെ സ്വരം ഒരു അനുഭൂതി തന്നേയാണ്...കവിത വളരെയിഷ്ടമായി....രാധയെന്തൊക്കെയറിവൂ??? ആ ചോദ്യവും ഉത്തരങ്ങളും എത്ര ചിന്തനീയം.....

ഞങ്ങളാരെ വെറുക്കണം ചൊല്ലു നീ???

താലി ചാര്‍ത്താതെ നീ ഭാര്യയായി.....

ഇല്ല അനുഭൂതിയുടെ ആഴങ്ങള്‍ കാണിക്കുന്ന വരികളെടുത്തെഴുതിയാല്‍ കവിത തന്നേ പകര്‍ത്തുകയാവും....

വാമഭാഗത്തിനാണു പ്രാമുഖ്യത....എന്ന പ്രസ്താവ്യം എത്ര സത്യം..

സ്നേഹപൂര്‍വ്വം

മയൂര said...

കവിതയുമാലാപനവും ഇഷ്ടമായി...

Gopan | ഗോപന്‍ said...

സം വിദാനന്ദ്,

വിഷയവും കവിതയും ആലാപനവും വളരെ നന്നായിരിക്കുന്നു. കവിത കേട്ടു ആസ്വദിക്കേണ്ടതാണെന്ന് നിങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.

Adv.P.Vinodji said...

hrudyam...
manoharam....

കാപ്പിലാന്‍ said...

വളരെ നല്ല ആലാപനവും ,കവിതയും.ഇതാണ് കവിത എന്ന് പറയുന്നത് .നന്ദി..നന്ദി

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അരേവ്വാ മാഷെ സൂപ്പര്‍...വ്യത്യസ്ഥമായ ശബ്ദമാധുര്യം..
ആലാപനവും നന്ന്

പാമരന്‍ said...

ഉഗ്രന്‍ മാഷെ. ഇതുപോലത്തെ ചൊല്ലുകവിതകള്‍ക്കു ബൂലോകത്തുള്ള പഞ്ഞം തീരട്ടെ..!

ആലാപനം പലപ്പോഴും മധുസൂദനന്‍ നായരെ ഓര്‍മിപ്പിച്ചു..

Kichu Vallivattom said...

കവിതയും ആലാപനവും നന്നായിട്ടുണ്ട് ട്ടോ.. നിക്കിഷ്ടായി..

ഫസല്‍ ബിനാലി.. said...

വരികളും ആശയവും പിന്നെ ആലാപനവും നല്ല നിലവാരം പുലര്‍ത്തുന്നു, ആശംസകള്‍

Ranjith chemmad / ചെമ്മാടൻ said...

വളരെ മനോഹരമായിരിക്കുന്നു.
Who is the distributors in U.A.E?

samvidanand said...

ranjith ,
ee kavithayute publishers music zone aanu avarumayi gulfil co operat cheyyunnavrute vilasam tharam
snehathote samvi

കാവാലം ജയകൃഷ്ണന്‍ said...

അതീവ ഹൃദ്യമായ ആലാപനം, ചിന്തിപ്പിക്കുന്ന വരികള്‍. വളരെ നന്നായിരിക്കുന്നു സുഹൃത്തേ... ഇപ്പൊഴും ഇങ്ങന്നെയുള്ള കവികള്‍ ഉണ്ടോ?... മലയാളത്തിന്‍റെ ഭാഗ്യം

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം