കനല്

പിരിയുമ്പോള്‍ നിഴല്‍
മാത്രമൊപ്പമുണ്ടായിരുന്നു
നിധിയൊക്കെ നിന്റെപക്കലും
നേര്‍ മൂടി കള്ളനെന്നു
വിളിക്കുമ്പോളുള്ളുകരിയാതെ കാത്തു

കണ്ണീര് മഞ്ഞിറ്റുമ്പോള്‍
കവിള്‍ത്തടം തണുക്കിലും
കരളാകെ ചുട്ടുനീറി നിന്നു
പിന്നില്‍ നീകണ്ണുമൂടി ചിരിക്കുമ്പോള്‍
ചങ്കിടറാതെ നോക്കി

കത്തുമ്പോള്‍
ഇരുളൊട്ടു ദൂരെ മാറി നിന്നു
ചിരി പോലെ കനലു തെളിയവെ
പതറാതെ ചാരമാറുവാന് കാക്കുമ്പോള്‍
ചാരെ നിന്നെന്നു കാട്ടി നീ

6 comments:

Unknown said...

സംവിദാനന്ദ് , കവിതകള്‍ മനോഹരമായിരിക്കുന്നു . ഇമേജ് സ്കാന്‍ ചെയ്ത് പോസ്റ്റിയതാല്‍ വായനാസുഖം അല്പം കുറവാണെന്നേയുള്ളൂ . പക്ഷെ ബ്ലോഗിന്റെ കെട്ടും മട്ടും നോക്കുമ്പോള്‍ അത്ര ഭംഗി പോര . അത് കൊണ്ട് സാധാരണ പോലെ ടൈപ്പ് ചെയ്ത് പോസ്റ്റുന്നതല്ലേ നല്ലത് .മാത്രവുമല്ല അതല്ലേ എളുപ്പവും .

ആശംസകളും സ്നേഹവും ...

ആര്‍ബി said...

NICE POEMS....
ENJOYED.........

KP PARANHA POLE TYPE CHEYYUNNNADAANADINTE BANGI ENNU THONNUNNU

:)
WITH LOVE

എം.കെ.ഹരികുമാര്‍ said...

Dear Sam
ippozhanu blog kandathu nandi.
prathikarikkam.
MK Harikumar

...: അപ്പുക്കിളി :... said...

Enikishtamaya varikal....Blog nannayitundu...manja thamara enna heading manasilakunnilla...text nte color mattiyal nannavumayirikum..

priyan said...

theevramaaanallo varikal..:-)

Kemi said...

a lot of truth in the lines,good effort Sam