പാഠപുസ്തകം(അധികവായനയ്ക്കുള്ളത്‌)

ഏഴ് ബീ യിലെ റഷീദിന്റെപപ്പഹരിയുടേ

തകർന്ന കാലും നോക്കി

അമ്മ ആമിന കരയുന്നു.

അധിക വായനയ്ക്ക്-

'മതമില്ലാത്ത ജീവൻ'

മാഷുടെചേതനയറ്റ ശരീരം,

പടരുന്ന അക്രമം.



മൂന്ന് എ യിലെ ശ്രീക്കുട്ടിയെ

മാഷ് തുടയിൽ നുള്ളി

ഗുരുത്വം 'പ്രതി'സന്ധിയിൽ.

അധിക വായനയ്ക്ക്-

സർക്കാർ സർക്കുലർ

'പെൺ കുട്ടികളെ അദ്ധ്യാപകൻ ഒറ്റയ്ക്കു

സ്റ്റാഫ് റൂമിൽ വിളിക്കരുത്'





അഞ്ച് സീയിലെ 40 നക്ഷത്രകണ്ണുകൾക്കൂ ചാരെ

40 വെട്ടേറ്റു പിരിയുന്ന മാഷ്.

അധിക വായനയ്ക്ക്-

അങ്കണത്തിലെ അന്തിമ ദർശനസ്ഥാനത്തു

വെട്ടിയ ചേട്ടായിമരെ പൂമാലയിട്ട്

വരവേൽക്കുന്നതെങ്ങനെ.



രജനി,ശാലിനി,രഞ്ജിനി,രാജി

ഗ്ലോറി.....



പഴയത്‌പെറുക്കും

തെരുവുകുട്ടി അമ്മയോട്

'മരണത്തിനു രണ്ടു പക്ഷം ഉണ്ടോമ്മേ

ഈ എഴുത്തു മാമന്മാർ രണ്ടുപന്തിയിൽ ഓലിയിടുന്നത്?

അധിക വായനയ്ക്ക്-

മെംബർഷിപ്പ്, അവാർഡ്, മൂന്ന് റൗണ്ട് വെടി

ഒക്കെ നിന്റെ അപ്പൻ തരുമോ ഊച്ചാളി മോളെ.

3 comments:

കാപ്പിലാന്‍ said...

good one ..but not so good compared to the last one

ഞാന്‍ നാരായണന്‍ നമ്പൂതിരിപ്പാട് said...

nokkikkandokke natannal ellarkkum nallathe varoo

Unknown said...

ക്ലോണം നന്നായിരുന്നു , വായിക്കാനും ചൊല്ലാനും ... നല്ല സറ്റയര്‍ .. “ഓട ” ശരിക്കും ഞെട്ടിച്ചു ... പിന്നെ “പാഠപുസ്തകം ....” കാപ്പിലാന്‍ പറഞ്ഞപോലെ ....