((കവിത cd:അഭയാര്‍ത്ഥിപൂക്കള്‍ വിതരണം മ്യൂസിക് സൊണ്‍ കൊച്ചി)
ഭാരതത്തിലെ ഒട്ടുമിക്ക നഗരങ്ങളിലും സഞ്ചരിക്കുകയും മാസങ്ങള്‍ താമസിക്കുയ്കയും ചെയ്തിട്ടുന്ട്ട് അതിനിടയില്‍ മഥുരയിലും വൃന്ദാവനത്തിലും എത്തിപെട്ടു മലയാളത്തിലെ പ്രശസ്തമായ രന്ടുകവിതകളിലെ വരികളും മനസില്‍ കൂട്ടുണ്ടായിരുന്നു "കൃഷ്ന്ന നീയെന്നെ അറിയില്ല" എന്നതും "അറിയുന്നു ഗോപികെ നിന്നെ... ഞാന്‍".... പക്ഷെ വൃന്ദാവനവും അമ്പാടിയും അവിടുത്തെ ദാരിദ്രവും കണ്ടുകഴിഞ്ഞപ്പോള്‍ നമ്മുടെ കവികള്‍ അത്യുദാത്തമായ ഭാവനകൊന്ടു മനസ്സിനെ സന്തോഷിപ്പിച്ച സകല സുഖങ്ങളെയും ആ കാഴ്ച തകര്‍ത്തുകളഞ്ഞു . അത്തരം ഒരു അന്തരീകഷത്തില് കൊടും വേനലും ,മലിനമായ യമുനയും , ഉപ്പുവെള്ളം മാത്രം നല്കുന്ന നീര് ഉറവകളും ചേര്‍ന്ന വര്‍ത്തമാന കാഴ്ചയിലേക്ക് ,ബ്രഹ്മ വര്‍ത്ത പുരാണം , നാരദ പുരാണം എന്നിവയിലെ രാധ (ഗോപിക)കൃഷ്ണ വര്‍ണ്ണനകളും ചേര്‍ത്ത് വെച്ചു രചിച്ച കവിതയാണിത് രാധ കൃഷ്ണ സംയോഗത്തില്‍ രേതസ്സിന്റെ ഭാരം താങ്ങാനാവാതെ ഭൂമി തളര്‍ന്നു പോയെന്ന് പുരാണം ഇന്നാവട്ടെ അഭിനവ ഭക്തന്മാര്‍ മണി മന്ദിരങ്ങള്‍ തിര്ക്കുംപോഴും യഥാര്‍ത്ഥ യാദവര്‍ കൂരകളില്‍ പട്ടിണിയില്‍ തന്നെ സമകാലിന അമ്പാടികാഴ്ച്ചയിലെക്ക് നിങ്ങളുടെ അഭിപ്രായം കുറിക്കാം
ദൈവത്തോറ്റം
'ദൈവത്തോറ്റം' എന്നത് എന്റെ ആദ്യ കവിത സീഡി യുടെ പേരാണ് ആദ്യം ഈ കവിത 'ജൂബിലി ആഡിയോസ്സ് 'ആണു പുറത്തിറക്കിയതു ഇതു പിന്നീട് 'മ്യൂസ്സിക് സോണ്‍' പുറത്തിറക്കിയ എന്റെ അഭയാര്‍ത്ഥിപൂക്കള്‍ എന്ന കവിത സീഡിയിലും ചേര്‍ത്തിട്ടുണ്ട്
അറിവ്
ഒറ്റയ്ക്കവന്നുലകിലാദ്യന്തസത്ത
തിരയുന്നോരു പാമരനിവന്‍
വന്‍പായവിശ്വപടമെല്ലാം ക്ഷണം
മറയുമാഴിത്തിരയ്ക്കു സമമോ
എങ്ങാണുസത്ത, യതിലെങ്ങാണു സത്യ-
മിതിനാരാണു സൃഷ്ടിയുടയോന്‍
തെളിക,യീകൂരിരുളിലറിവാല്‍ കൊളു
ത്തുമൊരു നേരായിരം രവിമയം
അയനം തുടര്‍ന്നണുവിലാഴിക്കരയ്ക്ക-
ലൊരുകൃമിയായി, ആദിയറിവായ്
കരി,വണ്ട്,ഹരിണ,ബഹുജാലം മൃഗ
ങ്ങളുടെയിടചേര്‍ന്നു മാനവകുലം
സൃഷ്ടിച്ചു ദൈവ,മതുതെറ്റെ-
ന്നദൈവമതമെങ്ങും വളര്‍ന്നു സമമായ്
ദൃഷ്ടിക്കുതക്ക തെളിവില്ലെങ്കിലും പറ
കിലവശര്‍ക്കു ശക്തി ഭഗവാന്‍
അന്നം വിലയ്ക്ക് നരനെങ്ങും വളര്‍ന്ന ദുര
അന്നാര്‍ത്ഥികള്‍ പെരുകിടെ
ഭരണം പ്രജയ്ക്കു കളി, രാജാവുപഴ
മകളി,ലാജ്യങ്ങള്‍ വറ്റിവരളെ
പണ്ടേ പടര്‍ന്നു കലി, തിങ്ങും കൊല
ച്ചതി, യിലെണ്ണം ശവം പകരമായി
എങ്ങും ഭയം പെരുകി, എന്നും ദു-
രന്തകഥയില്ലാതിതെന്തു ഭുവിയില്‍
വലയാതെ നിമിഷസുഖരതിതീര്‍ത്ത
വലയിലൊരുതിരയായ് ത്യജിച്ചുസകലം
വലുതല്ലഭോഗ,മദ,ധന,കീര്‍ത്തി
വലയമൊരുതിരപോലെ പിന്‍വലിവവര്‍
നിറമായി നന്‍മയതു പകരേണമിര
പകലിലലിവായുണ്‍മ വരുവാന്‍
മനമോര്‍ക്ക, ജീവനൊരുക്ഷണമാലെ
മറയുമൊരു വിലയറ്റശ്വസകണിക.
തിരയുന്നോരു പാമരനിവന്‍
വന്‍പായവിശ്വപടമെല്ലാം ക്ഷണം
മറയുമാഴിത്തിരയ്ക്കു സമമോ
എങ്ങാണുസത്ത, യതിലെങ്ങാണു സത്യ-
മിതിനാരാണു സൃഷ്ടിയുടയോന്‍
തെളിക,യീകൂരിരുളിലറിവാല്‍ കൊളു
ത്തുമൊരു നേരായിരം രവിമയം
അയനം തുടര്‍ന്നണുവിലാഴിക്കരയ്ക്ക-
ലൊരുകൃമിയായി, ആദിയറിവായ്
കരി,വണ്ട്,ഹരിണ,ബഹുജാലം മൃഗ
ങ്ങളുടെയിടചേര്‍ന്നു മാനവകുലം
സൃഷ്ടിച്ചു ദൈവ,മതുതെറ്റെ-
ന്നദൈവമതമെങ്ങും വളര്‍ന്നു സമമായ്
ദൃഷ്ടിക്കുതക്ക തെളിവില്ലെങ്കിലും പറ
കിലവശര്‍ക്കു ശക്തി ഭഗവാന്‍
അന്നം വിലയ്ക്ക് നരനെങ്ങും വളര്‍ന്ന ദുര
അന്നാര്‍ത്ഥികള്‍ പെരുകിടെ
ഭരണം പ്രജയ്ക്കു കളി, രാജാവുപഴ
മകളി,ലാജ്യങ്ങള്‍ വറ്റിവരളെ
പണ്ടേ പടര്‍ന്നു കലി, തിങ്ങും കൊല
ച്ചതി, യിലെണ്ണം ശവം പകരമായി
എങ്ങും ഭയം പെരുകി, എന്നും ദു-
രന്തകഥയില്ലാതിതെന്തു ഭുവിയില്‍
വലയാതെ നിമിഷസുഖരതിതീര്‍ത്ത
വലയിലൊരുതിരയായ് ത്യജിച്ചുസകലം
വലുതല്ലഭോഗ,മദ,ധന,കീര്‍ത്തി
വലയമൊരുതിരപോലെ പിന്‍വലിവവര്‍
നിറമായി നന്‍മയതു പകരേണമിര
പകലിലലിവായുണ്‍മ വരുവാന്‍
മനമോര്‍ക്ക, ജീവനൊരുക്ഷണമാലെ
മറയുമൊരു വിലയറ്റശ്വസകണിക.
"ഓര്‍മ്മകള്‍"
പ്രവാസം നല്‍കിയ ദുഃഖവും സന്തോഷവും എന്നും ഓര്‍മ്മകളാണ് സമൃദ്ധമാക്കിയത്. ഈ കവിത തികച്ചും എന്നിലൊതുങ്ങിയ കാഴ്ചകളായിരുന്നു എന്നിട്ടും ഒത്തിരി സുഹൃത്തുക്കളെ നേടി തന്ന ഒരു ലളിതമായ കവിത ആണ് "ഓര്‍മ്മകള്‍" ഒരു പക്ഷേ എന്നെ നേരിലറിയാത്തതും കാണാത്തതുമായ എന്റെ പല സുഹൃത്തുക്കളിലേക്കും എനിക്കു കിട്ടിയ ചവിട്ടുപടിയാണു ഈ കവിത. ഇതിലെ അവസാനവരികളില്‍ എഴുതിയിരിക്കുന്ന ഒരു മരണം, അത് തൊണ്ടയിലും നാവിലും അര്‍ബുദം ബാധിച്ചു മരിച്ച വിജയ സൈനുദ്ധീന്‍ എന്ന ജീവിതയാത്രയില്‍ യാദൃശ്ചികമായ് കണ്ടുമുട്ടിയ ഒരമ്മയ്കായ് ഇതു സമര്‍പ്പിക്കുന്നു
posted May 26, 2008 7:00 PM
posted May 26, 2008 7:00 PM
യൂദാസിന്റെ സങ്കടങ്ങള്‍
യൂദാസിന്റെ സങ്കടങ്ങള് ----- യേശുവിന്റെ കുരിശുമരണവാര്ത്തയറിഞ്ഞു പ്രിയ ശിഷ്യനായിരുന്ന യൂദാസ് ആത്മഹത്യചെയ്യുകയുണ്ടായ് യേശുവിന്റെ ഭണ്ഡാരം സൂക്ഷിപ്പുകാരനായിരുന്ന യൂദാസിന്റെ മനസ്സിലൊരിക്കലും ഇത്തരം ഒരു കുരിശുമരണം ചിന്തിക്കുവാന് പോലും കഴിയുന്നതായിരുന്നില്ല. അത്രയധികം അത്ഭുതങ്ങളാണ് യേശു യൂദാസ്സുമൊപ്പമുള്ള ജീവിതത്തിനിടയില് കാണിച്ചിരുന്നത് ഇവിടെയും അങ്ങനെ സംഭവിക്കും എന്ന അമിത ആത്മവിശ്വാസമുണ്ടായിരുന്ന യൂദാസ്സ് യേശുവിന്റെ കുരിശുമരണ വാര്ത്തയറിഞ്ഞ് സര്‌വ്വം തകര്ന്നു ആത്മഹത്യക്കൊരുങ്ങുന്നതിനു മുന്പുള്ള മനോവികാരങ്ങളാണ് ഇതിലുള്ളത് ... ഈ കവിതയ്ക്കു വേണ്ട ചരിത്ര വസ്തുതകള് എനിക്കു നല്കിയ ശ്രീ ജോസഫ് ഇടമറുകിന്നു നന്ദി രേഖ പ്പെടുത്തുന്നു
കാശികം
കാശി തെരുവ്
ശിഖിയുംതൊപ്പിയും വെച്ച
ചെറ്റകള്‍മേയുന്നിടം
ചൊല്ലുന്നവനും കേള്‍ക്കുന്നവനും
തിരിച്ചറിയാത്ത ഭാഷയില്‍
ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം
ഈശ്വരാലയം അനന്ത
സാദ്ധ്യതയുടെ
കെട്ടിടങ്ങള്
ദൈവംപ്ലാസ്റ്റിക്കല്ലൊ
തിരിച്ചറിവും മരണവുമില്ല
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം
ഫത്വ ചൊല്ലി മകളെ
അച്ചനുഭാര്യയെന്നു വിധിക്കും
മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും
മലത്തിലൂടെ നടക്കും
ജഡമിട്ട വെള്ളത്തില്‍ കുളിക്കും
ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും
നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍
നക്ഷത്രകണ്ണുകളെ വീഴ്ത്തും
തനിക്കൊപ്പമില്ലാത്തവര്
തനിക്കൊപ്പമില്ലാത്തവര്
കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും
മറ(വി)ചിത്രം
തച്ചവന് മറക്കാം
കൊണ്ടവനു വേദന
നാഭിതടത്തിലെ നീരു പോലെ
അനങ്ങുമ്പോള്‍
ആത്മാവു പുകച്ചങ്ങനെ
തിരസ്കരിക്കാവുന്ന വാക്കിനാ
ലോമനിച്ചു.
ചുളിവു പറ്റാക്കുപ്പായത്താ-
ലണിയിച്ചൊരുക്കി
ഒളിഞ്ഞും തെളിഞ്ഞും
വിയര്‍പ്പുറ്റുപുണര്‍ന്നും
ഒക്കെ ,
ഉറയുടെ കരിങ്കല്‍ ഭിത്തി തമ്മില്‍
കൊരുപ്പിക്കാവിത്തുകളായിരുന്നല്ലൊ.
വിശുദ്ധമായിരുന്നോളു
ഭാവശുദ്ധിയേന്തി
ഇനിയും വരും
അവര്‍ക്കായും
അതെ മുറി
അതെ കിടക്ക
അതെ മൂര്‍ച്ചസ്വരങ്ങള്‍
ചന്ദനകട്ടിലിലെങ്കിലും
ഓടനാറ്റം തോല്‍ക്കും
സ്മരണ പേടകം നെഞ്ചിലില്ലെ?
അതിനൊറ്റ താക്കോലായെന്‍
പ്രാണനൂറ്റിയ ചഷകവും
ന്‌ലാവു ചത്താരാവും
ഓര്‍മ്മയുണ്ടാവണം
കനല്
പിരിയുമ്പോള്‍ നിഴല്‍
മാത്രമൊപ്പമുണ്ടായിരുന്നു
നിധിയൊക്കെ നിന്റെപക്കലും
നേര്‍ മൂടി കള്ളനെന്നു
വിളിക്കുമ്പോളുള്ളുകരിയാതെ കാത്തു
കണ്ണീര് മഞ്ഞിറ്റുമ്പോള്‍
കവിള്‍ത്തടം തണുക്കിലും
കരളാകെ ചുട്ടുനീറി നിന്നു
പിന്നില്‍ നീകണ്ണുമൂടി ചിരിക്കുമ്പോള്‍
ചങ്കിടറാതെ നോക്കി
കത്തുമ്പോള്‍
ഇരുളൊട്ടു ദൂരെ മാറി നിന്നു
ചിരി പോലെ കനലു തെളിയവെ
പതറാതെ ചാരമാറുവാന് കാക്കുമ്പോള്‍
ചാരെ നിന്നെന്നു കാട്ടി നീ
മാത്രമൊപ്പമുണ്ടായിരുന്നു
നിധിയൊക്കെ നിന്റെപക്കലും
നേര്‍ മൂടി കള്ളനെന്നു
വിളിക്കുമ്പോളുള്ളുകരിയാതെ കാത്തു
കണ്ണീര് മഞ്ഞിറ്റുമ്പോള്‍
കവിള്‍ത്തടം തണുക്കിലും
കരളാകെ ചുട്ടുനീറി നിന്നു
പിന്നില്‍ നീകണ്ണുമൂടി ചിരിക്കുമ്പോള്‍
ചങ്കിടറാതെ നോക്കി
കത്തുമ്പോള്‍
ഇരുളൊട്ടു ദൂരെ മാറി നിന്നു
ചിരി പോലെ കനലു തെളിയവെ
പതറാതെ ചാരമാറുവാന് കാക്കുമ്പോള്‍
ചാരെ നിന്നെന്നു കാട്ടി നീ
തിലോദകം
നാക്കിലയില്‍
ചിതറിയ എള്ളില്‍
കണ്ണീരില്‍
നീ ഒത്തിരി മൗനം
ബാക്കി വെച്ചു.
ഒടുവിലടക്കം പറഞ്ഞ
'നിന്‍ സുഖം തന്നെയെന്‍
ജീവിത'മെന്ന വാക്ക്
അജീര്‍ണ്ണം പുളിച്ചു തികട്ടുന്നു.
നിന്റെ ചിരിയൊഴിഞ്ഞ
തെരുവ്
മങ്ങിയ വെട്ടത്തില്‍
സ്വയം പ്‌രാകി നില്‍ക്കെ
ഇരുളിന്‍ പകര്‍ച്ചയാം
രൂക്ഷ ജലം
മുറതെറ്റി അന്നനാളം കുടഞ്ഞ്
കുരവള്ളി പൊട്ടി
അടിവയറ്റിന്‍ ഞരമ്പും പറിച്ച്
ദഹിക്കാത്ത ചോറോപ്പം
കടത്തിണ്ണയിലേക്ക്.
ചവയ്ക്കാതെ വിഴുങ്ങിയ മുളക്
പത്രകടലാസിന്‍ കോണിലെ
മരണ വാര്‍ത്തയ്ക്കു തിലകമായ്.
മഞ്ഞിന്‍ പുതപ്പു നീക്കി
പുലര്‍ സ്വപ്‌നത്തില്‍
നിന്റെ തിലോദകത്തിന് കത്തി
മാറിലുറക്കിയോന്റെ
ചിരി മുഴങ്ങി.
വിയര്‍ത്ത കണ്ണിന്‍
വിഭ്രാന്തിയില്‍
കാഴ്ചതെളിയെ
പതിവുകാരി തെരുവുപെണ്ണിന്‍
സ്ഥാനം തെറ്റിയ വസ്ത്രവും
ചിരട്ടയിലൊരു ഹ്രിദയവും
ബാക്കി
സഞ്ചയനം
രണ്ടറ്റം കൂട്ടിയൊക്കാതെ
മടങ്ങുന്ന കാഴ്ചയ്ക്കു
ഇരുളൊപ്പം ഗദ്ഗദങ്ങള്‍
സാക്ഷി.
തനിച്ചു വയ്യെന്നവളുടെ
മൊഴി
കയറിനിഷ്ടമായ്.
പ്രാണനു നക്ഷത്രത്തെയും
പിരിയും മുന്നെ
കുഞ്ഞുമ്മ കുഞ്ഞിനേകെ
കണ്ണുചോരുന്നതും
കുടുക്കുണരുന്നതും
ചെമ്പകമരം സാക്ഷി.
പൂക്കളെ തിക്കിമാറ്റി
തിങ്കളുമതു കണ്ടു.
കടലിലുപ്പു ചുവയ്ക്കുന്നത്
സങ്കടക്കാഴ്ച്ചകള്‍ കണ്ട്
വിറച്ചു ശോഷിക്കുന്ന
ചന്ദ്രന്റെ വിയര്‍പ്പിറ്റാകും
കണ്ണീരെന്നും ചിലര്
തിരകള്‍
ചാരം തിരികെ
കരയില്‍ തള്ളുന്നതും
സൂര്യനെ ഇരുളിലേക്കു പടിയിറക്കുന്നതും
ആരോട് കെറുവിച്ചാണ്.
മടങ്ങുന്ന കാഴ്ചയ്ക്കു
ഇരുളൊപ്പം ഗദ്ഗദങ്ങള്‍
സാക്ഷി.
തനിച്ചു വയ്യെന്നവളുടെ
മൊഴി
കയറിനിഷ്ടമായ്.
പ്രാണനു നക്ഷത്രത്തെയും
പിരിയും മുന്നെ
കുഞ്ഞുമ്മ കുഞ്ഞിനേകെ
കണ്ണുചോരുന്നതും
കുടുക്കുണരുന്നതും
ചെമ്പകമരം സാക്ഷി.
പൂക്കളെ തിക്കിമാറ്റി
തിങ്കളുമതു കണ്ടു.
കടലിലുപ്പു ചുവയ്ക്കുന്നത്
സങ്കടക്കാഴ്ച്ചകള്‍ കണ്ട്
വിറച്ചു ശോഷിക്കുന്ന
ചന്ദ്രന്റെ വിയര്‍പ്പിറ്റാകും
കണ്ണീരെന്നും ചിലര്
തിരകള്‍
ചാരം തിരികെ
കരയില്‍ തള്ളുന്നതും
സൂര്യനെ ഇരുളിലേക്കു പടിയിറക്കുന്നതും
ആരോട് കെറുവിച്ചാണ്.
കവിത -കാശികം
കാശി തെരുവ്
ശിഖിയുംതൊപ്പിയും വെച്ച
ചെറ്റകള്‍മേയുന്നിടം
ചൊല്ലുന്നവനും കേള്‍ക്കുന്നവനും
തിരിച്ചറിയാത്ത ഭാഷയില്‍
ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം
ഈശ്വരാലയം അനന്ത
സാദ്ധ്യതയുടെ കെട്ടിടങ്ങള്
ദൈവംപ്ലാസ്റ്റിക്കല്ലൊ|
തിരിച്ചറിവും മരണവുമില്ല
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം
ഫത്വ ചൊല്ലി മകളെ
അച്ചനുഭാര്യയെന്നു വിധിക്കും
മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും
ജഡമിട്ട വെള്ളത്തില്‍ കുളിക്കും
ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും
നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍
നക്ഷത്രകണ്ണുകളെ വീഴ്ത്തും
തനിക്കൊപ്പമില്ലാത്തവര്
കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും
ശിഖിയുംതൊപ്പിയും വെച്ച
ചെറ്റകള്‍മേയുന്നിടം
ചൊല്ലുന്നവനും കേള്‍ക്കുന്നവനും
തിരിച്ചറിയാത്ത ഭാഷയില്‍
ജാറങ്ങളില്‍ പണം കൈമാറുന്നൊരിടം
ഈശ്വരാലയം അനന്ത
സാദ്ധ്യതയുടെ കെട്ടിടങ്ങള്
ദൈവംപ്ലാസ്റ്റിക്കല്ലൊ|
തിരിച്ചറിവും മരണവുമില്ല
വിശ്വാസം ഗംഗ പോലെ
ശവങ്ങളും തീട്ടവും
നേരിട്ടൊഴുക്കി
വന്ദിക്കുന്നൊരിസം
ഫത്വ ചൊല്ലി മകളെ
അച്ചനുഭാര്യയെന്നു വിധിക്കും
മതത്തില്‍ എല്ലാവരും കുട്ടികള്‍
മലത്തിലൂടെ നടക്കും
ജഡമിട്ട വെള്ളത്തില്‍ കുളിക്കും
ജനിച്ചിട്ടില്ലാത്തതിനെ വാഴ്ത്തും
നന്മയുടെ കുഞ്ഞുണ്ണികള്‍ തന്‍
നക്ഷത്രകണ്ണുകളെ വീഴ്ത്തും
തനിക്കൊപ്പമില്ലാത്തവര്
കാഫിറുകളെന്നും
ശൂലം തറയെണ്ടവരെന്നും
വിധിക്കും
Subscribe to:
Posts (Atom)
