പണ്ടെന്നോ കൊല്ലപ്പെട്ടരാളാണെന്ന്
എന്നെ കണ്ടാൽ പറയില്ലെന്നറിയാം
അത്രയ്ക്ക് ഒളിച്ച് പിടിക്കാനറിയാം
സത്യത്തിൽ മാർക്കിടേണ്ടത്
മരിച്ചിട്ടില്ലെന്ന അഭിനയത്തിനാണോ
അച്ചടക്കത്തിനാണോ എന്നറിയാതെ
നിങ്ങൾ കുഴങ്ങിയേക്കും
മരിക്കുക എന്നത് ആർക്കും
ചെയ്യാവുന്നൊന്നല്ലെ
ആരിലൂടെയും
കടന്നുപോകുന്നൊന്ന്
മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായ്
അഭിനയിക്കുനതിനെ
മരണം വിറയോടെ മാത്രമെ
നോക്കികണ്ടുള്ളു
അവിടെയാണ് കൂട്ടിത്തുന്നിപിടിപ്പിച്ച
ഞാൻ ശരിക്കും മരിക്കുന്നത്
മരണത്തിന് ജീവിച്ച് മരിക്കുന്നൊരാളെ
കിറു കൃത്യമായ് അഭിനയിക്കുന്നതിന്റെ പേരിൽ
ആരാധിക്കാനെന്തിരിക്കുന്നു?
അപ്പോഴും നിങ്ങളെന്താണെന്നെ
സംശയിക്കാത്തതെന്നോർത്ത്
ചെറുവിറയലോടെ ഞെട്ടിത്തരിക്കാറുണ്ട്
വേദനിക്കാത്തതെന്തെന്നുമ്പറഞ്ഞ് നിങ്ങൾ
നുള്ളി നോക്കാത്തതെന്താന്നാണ് വീണ്ടും വീണ്ടും
സംശയത്തോടെ
സ്വയം നുള്ളിനോക്കുന്നത്
ഇപ്പോഴെനിക്കറിയാം
ആത്മാവിൽ പിച്ചാനും
നുള്ളാനുമൊന്നും നിങ്ങൾക്കറിയില്ല
അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
മരിച്ചവരെ ആരും കുറ്റം പറഞ്ഞുകൂടല്ലൊ
എന്നെ കണ്ടാൽ പറയില്ലെന്നറിയാം
അത്രയ്ക്ക് ഒളിച്ച് പിടിക്കാനറിയാം
സത്യത്തിൽ മാർക്കിടേണ്ടത്
മരിച്ചിട്ടില്ലെന്ന അഭിനയത്തിനാണോ
അച്ചടക്കത്തിനാണോ എന്നറിയാതെ
നിങ്ങൾ കുഴങ്ങിയേക്കും
മരിക്കുക എന്നത് ആർക്കും
ചെയ്യാവുന്നൊന്നല്ലെ
ആരിലൂടെയും
കടന്നുപോകുന്നൊന്ന്
മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായ്
അഭിനയിക്കുനതിനെ
മരണം വിറയോടെ മാത്രമെ
നോക്കികണ്ടുള്ളു
അവിടെയാണ് കൂട്ടിത്തുന്നിപിടിപ്പിച്ച
ഞാൻ ശരിക്കും മരിക്കുന്നത്
മരണത്തിന് ജീവിച്ച് മരിക്കുന്നൊരാളെ
കിറു കൃത്യമായ് അഭിനയിക്കുന്നതിന്റെ പേരിൽ
ആരാധിക്കാനെന്തിരിക്കുന്നു?
അപ്പോഴും നിങ്ങളെന്താണെന്നെ
സംശയിക്കാത്തതെന്നോർത്ത്
ചെറുവിറയലോടെ ഞെട്ടിത്തരിക്കാറുണ്ട്
വേദനിക്കാത്തതെന്തെന്നുമ്പറഞ്ഞ്
നുള്ളി നോക്കാത്തതെന്താന്നാണ് വീണ്ടും വീണ്ടും
സംശയത്തോടെ
സ്വയം നുള്ളിനോക്കുന്നത്
ഇപ്പോഴെനിക്കറിയാം
ആത്മാവിൽ പിച്ചാനും
നുള്ളാനുമൊന്നും നിങ്ങൾക്കറിയില്ല
അല്ല നിങ്ങളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല
മരിച്ചവരെ ആരും കുറ്റം പറഞ്ഞുകൂടല്ലൊ
No comments:
Post a Comment